കുവൈത്തില്‍ മലയാളി നഴ്‍സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്

കുവൈത്ത് സിറ്റി :കുവൈത്തില്‍ മലയാളി നഴ്‍സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത് എന്നു വെളിപ്പെടുത്തല്‍ . ആക്രമണത്തിനു പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്യുന്ന തമിഴ്‍നാട് സ്വദേശി. കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേക്ക് കടന്നതായാണ് വിവരം.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.

കഴിഞ്ഞ ചൊവാഴ്ചയാണ് അബ്ബാസിയായിലെ താമസ സ്ഥലത്തു വെച്ച് കോട്ടയം സ്വദേശിനിയായ നഴ്‌സിന് കുത്തേറ്റത്. അബ്ബാസിയയില്‍ അടുത്തകാലത്തായി ഇന്‍ഡ്യക്കാര്‍ക്കെതിരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു നഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം വിലയിരുത്തപ്പെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കുത്തേറ്റ യുവതിയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ തമിഴ്‍നാട് സ്വദശി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവതിയുടെ ഭര്‍ത്താവ് ബിജോയ്ക്ക് ബാബിതൈന്‍ കമ്പനിയിലാണ് ജോലി.nurse-sushama-swaraj ഇതേ കമ്പനിയില്‍ ജോലി ചെയുന്ന തമിഴ്‍നാട് സ്വദേശിയായ പ്രഭാകരന്‍ എന്നയാളില്‍ നിന്ന് ബിജോ പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ഒന്ന് രണ്ടു തവണ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബിജോ പറഞ്ഞു.

അക്രമി മുഖം മറച്ചിരുന്നെങ്കിലും പ്രഭാകരനുമായി രൂപസാദൃശ്യം ഉള്ളതായി ആരോഗ്യം നിലവീണ്ടെടുത്തശേഷം തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടും ഇന്ത്യന്‍ സ്ഥാനപതിയോടും സൂചിപ്പിച്ചതായും ബിജോ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണ് ഇക്കാര്യം പുറത്തു പറയാതിരുന്നത്. തന്റെ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലി ചെയ്യുന്ന പുരുഷ നഴ്‌സാണ് എന്ന രീതിയില്‍ ചിലര്‍ ഫെയ്സ്ബുക്കില്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണായുണ്ടാക്കുന്നതാണെന്നും ബിജോയ് പറഞ്ഞു.സ്വന്തം താമസ സ്ഥലത്തു യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിയിരുന്നു. പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top