ഇല്ലിനോയ്സ്:കാമുകന്റെ ഭാര്യയെ കൊല്ലാൻ മലയാളി നേഴ്സിന്റെ ക്വട്ടേഷൻ. സ്നേഹിച്ചത് യുവാവായ ഡോക്ടറെ .ഇയാളെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ വധിക്കാന്‍ ഡാര്‍ക്ക് വെബ് കമ്പനിക്ക് 10,000 ഡോളറിന്റെ കൊട്ടേഷന്‍ നല്‍കിയ ഇല്ലിനോയ് ഡെസ്പ്ലെയ്ന്‍സില്‍ നിന്നുള്ള ടീനാ ജോണ്‍സിനെ (31) പൊലീസ് അറസ്റ്റു ചെയ്തു. കീഴ്വായ്പൂര്‍ സ്വദേശിയാണ്. വിവാഹിതയാണ്.യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളായ ടീനാ ജോൺസ് ആണ് അറസ്റ്റിലായത്. ടീന ജോൺസിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത് .
കൊട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാര്‍ക്ക് വെബ്.ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പൊലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രില്‍ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.മെയ്വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്ട്രേര്‍ഡ് നഴ്സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറാണ് ഇരയുടെ ഭര്‍ത്താവ്.
മെയ് വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ നേഴ്‌സാണ് ടീനാ ജോൺസ്. പൊലീസ് കേസെടുത്തതോടെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ആശുപത്രി അറിയിച്ചു. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യാ ഡോക്ടറായിരുന്നു കാമുകൻ. ഭാര്യ നെപേർവൈലിലെ സാമൂഹ്യ പ്രവർത്തകയും. പ്രണയ ചതിയിൽ വീഴ്‌ത്തി ഡോക്ടർ ചതിച്ചതാണ് ടീനയെ നിരാശയാക്കിയത്. ഇതിനുള്ള പ്രതികാരമായിട്ടാണ് ടീനയെ കൊല്ലാൻ പദ്ധതിയിട്ടത്. ഇതിനായി കരുതലോടെ നീങ്ങി.
ക്രിമിനൽ പ്രവർത്തനങ്ങൾ സജീവമാക്കുന്ന നിരവധി സൈറ്റുകൾ അമേരിക്കയിലുണ്ട്. ഇതിലൊന്നിലാണ് ടീനയും ബന്ധപ്പെട്ടത്. ജനുവരിയിലായിരുന്നു അത്. അഡ്വാൻസായി അതീവ രഹസ്യമായി 10000ഡോളർ ബിറ്റ് കോയിനിലൂടെ നൽകി. ഇതാണ് ടീനയെ കുടുക്കിയ തെളിവായത്. ഇതിൽ പിടിച്ചുള്ള ചോദ്യം ചെയ്യലിലാണ് വെബ് സൈറ്റിലൂടെ ക്വട്ടേഷൻ നൽകിയെന്നത് ടീന സ്ഥിരീകരിച്ചത്. കൃത്യമായ നിർദ്ദേശങ്ങളും ടീന നൽകി. കാമുകന്റെ ഭാര്യ ഉടൻ കൊല്ലപ്പെടുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ചാനൽ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി.
ഡോക്ടറും നേഴ്‌സും തമ്മിലുള്ള രഹസ്യ ബന്ധത്തിൽ തെളിവ് കിട്ടിയതോടെയാണ് ടീന കുടുങ്ങിയത്. കാമുകനോട് ക്വട്ടേഷൻ നൽകുമ്പോഴും ടീനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവിന്റെ മേൽ കുറ്റം വരരുതെന്ന് ടീന ഗുണ്ടാ സംഘത്തിന് നിർദ്ദേശം നൽകി. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ക്വട്ടേഷൻ ഗ്യാങ്ങിന് ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുവിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം. താനും കാമുകനും പൊലീസിന്റെ പിടിയിലാകുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്.
ഇതെല്ലാം സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് അന്വേഷിച്ച അമേരിക്കൻ ചാനലിന് ലഭിച്ചു. അവർ വിശദമായി തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതോടെ പൊലീസിന് നിർണ്ണായക വിവരങ്ങളും ലഭിച്ചു. ഈ മാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഈ സംഭവം മണത്തറിഞ്ഞ പൊലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ഇത് ടീന തിരിച്ചറിഞ്ഞില്ല. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസിൽ ശിക്ഷിച്ചാൽ 20 വർഷം തടവും പിഴയും നൽക്കേണ്ടി വരും. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളാണ് നഴ്സായ ടീന.ഭർത്താവ് ടോബി ഷിക്കാഗോയിൽ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്. 2016 സെപ്റ്റംബർ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ഷിക്കാഗോയിൽ വെച്ച് നടന്നത്.കോടതിയില്‍ ഹാജരായ ടീനക്ക് 25,0000 ഡോളറിന്റെ ജാമ്യം ജഡ്ജി ജോര്‍ജ് ബേക്കലിസ് അനുവദിച്ചു. ജാമ്യ സംഖ്യയുടെ പത്തുശതമാനം അടച്ച് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 ന് കേസ് വാദം കേള്‍ക്കും.