കോതമംഗലം സ്വദേശി നേഴ്‌സ് ദുരൂഹസാഹചര്യത്തിൽ മാൾട്ടയിൽ മരിച്ചു.

കോതമംഗലം : ദുരൂഹ സാഹചര്യത്തിൽ മലയാളി നേഴ്സ് മരിച്ച നിലയിൽ .കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണു മരിച്ചത്. വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നഴ്സായിരുന്നു.

പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയിൽ കണ്ടെത്തിയ ബിൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ മാൾട്ടയിലെ മലയാളികൾക്കു സുപരിചിതയായിരുന്നു ബിൻസിയ. അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ഹന, ഹിസ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top