ഡോ​ക്ട​റു​ടെ ഫോ​ൺ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് നഴ്സുമാർ സിസേറിയൻ നടത്തി; ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

ഡോ​ക്ട​ർ ഫോ​ണി​ലൂ​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ഴ്സു​മാ​ർ സി​സേ​റി​യ​ൻ ന​ട​ത്തി. ന​ഴ്സു​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വു​മൂ​ലം ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഒഡീഷയിലെ കെ​ന്ദ്ര​പാ​ഡ​യി​ലെ സാ​യ് ആ​ശു​പ​ത്രി​യി​ലാ​ണ് “ത്രീ ​ഇ​ഡി​യ​റ്റ്സ്’ സി​നി​മ​യെ അ​നു​സ്മ​രി​ക്കു​ന്ന വി​ധ​മു​ള്ള സി​സേ​റി​യ​ൻ ന​ട​ന്ന​ത്. ഡോ. ​ര​ഷ്മി​കാ​ന്ത് പാ​ത്ര​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു​പ​റ്റം ന​ഴ്സു​മാ​ർ സി​സേ​റി​യ​ൻ ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ആ​ർ​തി സ​മ​ലി​നെ​യാ​ണ് സി​സേ​റി​യ​ന് വി​ധേ​യ​യാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഫോ​ണി​ലൂ​ടെ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സി​സേ​റി​യ​ൻ ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത ന​ഴ്സു​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വ് മൂ​ലം ശി​ശു​വി​നെ ജീ​വ​നോ​ടെ ല​ഭി​ച്ചി​ല്ല. ത​ന്‍റെ ഭാ​ര്യ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഡോ​ക്ട​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ​ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വു​മൂ​ലം യു​വ​തി​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​നു ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യും ഭ​ർ​ത്താ​വ് ക​ൽ​പ​ട്രു സ​മ​ൽ ആ​രോ​പി​ച്ചു. ഡോ​ക്ട​ർ​ക്കെ​തി​രെ കെ​ന്ദ്ര​പാ​ഡ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

Top