ലണ്ടന്‍: ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ നേഴ്‌സാകാന്‍ ഇനി മുതല്‍ ഒ.ഇ.ടി അഥവാ ഓക്കുപ്പേഷണല്‍ ഇംഗ്‌ളീഷ ടെസറ്റ് പാസായാല്‍ മതി. ഇതു സംബന്ധിച്ച തീരുമാനം ഇന്നലെ എന്‍.എം.സി പ്രഖ്യാപിച്ചു. ഇതോടെ ആയിരക്കണക്കിന് മലയാളി നേഴ്‌സുമാര്‍ക്ക് യു.കെ.യിലെത്താന്‍ വഴിയൊരുങ്ങി. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഒ.ഇ.ടി പാസായ ആയിരക്കണക്കിന് നേഴ്‌സുമാരെ എന്‍.എച്ച്.എസ് റിക്രൂട്ട് ചെയ്യും.വര്‍ഷങ്ങളായി ഐ.എല്‍.ടി.എസ് എന്ന കടമ്പയുമായി ഇരുന്നതിനെ തുടര്‍ന്ന് നേഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടതിനെ സാഹചര്യത്തിലാണ് ഐ.എല്‍.ടി.എസ് എന്ന നിബന്ധനയില്‍ എന്‍.എം.സി അയവുവരുത്താന്‍ തീരുമാനിച്ചത്.
നിലവില്‍ അര ലക്ഷത്തോളം നേഴ്‌സുമാരുടെ കുറവാണ് യു.കെ.യില്‍ ഉള്ളത്. ബ്രക്‌സിറ്റ് വരുന്നതോടെ യൂറോപ്പില്‍ നിന്ന് നേഴ്‌സുമാര്‍ വാരാതാവുകയും എന്‍.എച്ച്.എസ് പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെടുത്തത്. യു.കെ.യില്‍ എത്തിയ ശേഷം ഐ.എല്‍.ടി.എസ് പാസാകാന്‍ കഴിയാത്തതിന്റെ പേരില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് ഒ.ഇ.ടി പാസായാല്‍ നേഴ്‌സുമാരാകാം. ഏതായാലും മലയാളികള്‍ക്ക് വന്‍ അവസരമാണ് ഇതോടെ തുറക്കുന്നത്. യു.കെ.യില്‍ കെയറര്‍മാരായി ജോലി നോക്കുന്നവര്‍ക്ക് നേഴ്‌സുമാരാകാന്‍ ബി ഗ്രേഡോടുകൂടി ഒ.ഇ.ടി പാസായാല്‍ മതി.യു.കെ.യില്‍ നേ്‌ഴ്‌സാകാന്‍ ഐ.എല്‍.ടി.എസ് വേണമെന്ന നിബന്ധന വന്നിട്ട് പത്തു വര്‍ഷമേ ആയുള്ളു. അതിന് മുമ്പ് ആയിരക്കണക്കിന് മലയാളികള്‍ വന്നത് ഐ.എല്‍.ടി.എസ് ഇല്ലാതെയാണ്.
ഐ.എല്‍.ടി.എസിന് ഏഴ് സ്‌കോര്‍ എന്ന നിബന്ധന വന്നതോടെ നേഴ്‌സുമാര്‍ക്ക് മുന്നില്‍ വാതില്‍ അടയുകയായിരുന്നു. വളരെ ചുരുക്കം നേഴ്‌സുമാര്‍ക്കേ ഏഴ് സ്‌കോര്‍ നേടി യു.കെ.യില്‍ എത്താന്‍ കഴിഞ്ഞുള്ളു. ഇതെ തുടര്‍ന്നാണ് എന്‍.എച്ച്എസില്‍ നേ്‌ഴസുമാരുടെ കടുത്ത ക്ഷാമമായി.
എന്‍എച്ച്എസില്‍ റിക്രൂട്ടിംഗ് കൂപ്പുകുത്തിയതും ഫിലിപ്പൈന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാനിരുന്ന നഴ്‌സുമാരില്‍ 90 ശതമാനം പേരും ലാംഗ്വേജ് ടെസ്റ്റില്‍ തോറ്റു തൊപ്പിയിട്ടതും പരിഗണിച്ചു വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് കടമ്പയില്‍ അയവു വരുത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
ഭാഷാ ടെസ്റ്റുകള്‍ യൂറോപ്പില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കൂടി ഏര്‍പ്പെടുത്തിയ കഴിഞ്ഞ ഒന്‍പത് മാസക്കാലത്തില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ് 96 ശതമാനമാണ് കുറവ് നേരിട്ടത്. പാസാകാന്‍ എളുപ്പമുള്ള ടെസ്റ്റ് നടത്തി നഴ്‌സുമാരെ പരമാവധി ജോലിക്ക് എടുക്കാന്‍ നഴ്‌സിംഗ് വാച്ച്‌ഡോഗ് അടുത്തയിടെ അനുമതി നല്‍കുകയായിരുന്നു.
സംസാരിക്കാനും, കേള്‍ക്കാനും, വായിക്കാനും, എഴുതാനുമുള്ള കഴിവുകളാണ് പരീക്ഷിക്കപ്പെടുക. ബുദ്ധിമുട്ടേറിയ ശാസ്ത്ര ലേഖനങ്ങള്‍ മനസ്സിലാക്കി വിശദീകരിക്കേണ്ട അവസ്ഥയായിരുന്നു നഴ്‌സുമാര്‍ ഐ.എല്‍.ടി.എസില്‍ നേരിട്ടിരുന്നത്.കഴിഞ്ഞ മാസം കെന്റിലെ എന്‍എച്ച്എസ് ആശുപത്രിയിലേക്ക് ഫിലിപ്പിനോ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പരിശ്രമം പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കെന്റിലെ ഗില്ലിംഗ്ഹാം മെഡ്വേ മാരിടൈം ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. 394 ഫുള്‍ ടൈം നഴ്‌സിംഗ് വേക്കന്‍സികള്‍ ഫിലിപ്പൈന്‍ നഴ്‌സുമാരെ നിയോഗിച്ച് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ എത്തിച്ച ആദ്യ ഗ്രൂപ്പ് നഴ്‌സുമാരില്‍ 90% പേരും ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ തോറ്റു.ഒഴിവുകള്‍ നികത്താനായി മനിലയിലേക്ക് ഈ വര്‍ഷം ഏപ്രിലില്‍ എന്‍എച്ച്എസ് ബോസുമാര്‍ പോയിരുന്നു. ഇവര്‍ കണ്ടെത്തിയ ഫിലിപ്പൈന്‍സ് നഴ്‌സുമാരാണ് ലാംഗ്വേജ് ടെസ്റ്റില്‍ ദയനീയമായി പരാജപ്പെട്ടത്. 59 പേരുടെ ആദ്യ ഗ്രൂപ്പിലെ 52 നഴ്‌സുമാരും ലാംഗ്വേജ് ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു. 7 പേര്‍ മാത്രമാണ് ടെസ്റ്റ് പാസായത്.
ഇപ്പോഴത്തെ ഇംഗ്ലീഷ് പരിജ്ഞാനം പരീക്ഷ കടുപ്പമാണെന്ന് അന്ന് ആശുപത്രി മേധാവികള്‍ തന്നെ ആരോപിക്കുന്നു.എന്‍എച്ച്എസിലെ ഒഴിവുകള്‍ വലിയ പ്രശ്‌നമായി അവശേഷിക്കുകയാണ്. 2016 ഡിസംബറില്‍ മാത്രം 1 ലക്ഷം മണിക്കൂറാണ് ഏജന്‍സി ജീവനക്കാരെയും, താല്‍ക്കാലിക ജോലിക്കാരെയും നിയോഗിക്കേണ്ടി വന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്.