നഴ്സുമാരുടെ സമരം; ഇന്ന് മന്ത്രിതല ചര്‍ച്ച

തിരുവനന്തപുരം: സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പള വർധന ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തുന്ന നിരാഹാരസമരം ചർച്ചചെയ്യാൻ ചൊവ്വാഴ്ച തൊഴിൽമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം. സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രശ്നങ്ങൾ ചർച്ചചെയ്യാൻ രാവിലെ 11ന് മന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷനെയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസോ. കൂട്ടാക്കാതിരുന്നതിനെ തുടർന്നാണിത്.

തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനാണ് നഴ്സുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുക. നിരാഹാര സമരത്തിലുള്ള ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായി രാവിലെ പതിനൊന്നിനും സമരത്തിലുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി വൈകുന്നേരം നാലിനും ചര്‍ച്ച നടക്കും. മന്ത്രിയുടെ ചേംമ്ബറിലാണ് ചര്‍ച്ച.ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ആദ്യഘട്ടത്തില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും മാനേജ്മെന്റുമായി പിന്നീട് ചര്‍ച്ചയുണ്ടാവുക.ജൂണ്‍ 27ന് തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്സുമാരുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടക്കുന്നത്.നിലവില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്, ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ജൂലായ് 11 ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top