
തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരം നടത്തിയ എട്ട് ആശുപത്രിയിലെ നഴ്സുമാർക്ക് അടിസ്ഥാന ശന്പളത്തിന്‍റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വേതന വർധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.
അതേസമയം പനിയുള്‍പ്പെടെ വര്‍ഷകാലത്തെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റാമെന്ന നിര്‍ദേശവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അതേസമയെ തൃശൂരിലെ ദയ ആശുപത്രിയിലെ നഴ്സുമാരുടെ സമരം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. അതേസമയം, നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരും മന്ത്രിമാരും ശ്രമിക്കുന്നതിനിടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സ്വീകരിക്കുന്ന ധിക്കാരപരമായ നടപടികളില്‍ യുഎന്‍എ പ്രതിഷേധം അറിയിച്ചു. അതേസയം സര്‍ക്കാര്‍ ആവശള്യപ്പെട്ടാല്‍ സമരം അവസാനിപ്പിക്കും വരെ സൗജന്യ സേവനം നടത്താന്‍ തയ്യാറാണെന്നും നഴ്സ് അസോസിയേഷന്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായത്.
പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്.