സോഷ്യല്‍മീഡിയ ആഘോഷിച്ച നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് വ്യാജവാര്‍ത്ത; വാര്‍ത്തയ്ക്ക് പിന്നില്‍ കൊടുംചതി; മിനിമം വേജസ് കമ്മിറ്റി അട്ടിമറിയ്ക്കാന്‍ മാനേജ്‌മെന്റുകളുടെ നീക്കം

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് അട്ടിമറിയ്ക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ ഗൂുഢാലോചന. സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളത്തിന്റെ പകുതിയിലധികമെങ്കിലും സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്ക് നല്‍കാന്‍ ആലോചിക്കുന്ന മിനിമം വേജസ് കമ്മിറ്റിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ മിനിമം വേജസ് കമ്മിറ്റിയുടെ തെളിവെടുപ്പിന് നഴ്‌സുമാര്‍ എത്തുന്നത് തടയാണ് മാനേജ്‌മെന്റും അവരുടെ പണംവാങ്ങുന്ന ചില നേതാക്കളും ശ്രമം നടത്തുന്നത്.NURSE-SALARY FAKE NEWS
സംസ്ഥാന സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മംഗള പത്രം പ്രചരിപ്പിച്ചത്. അതിനായി തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു യോഗം തിരുവനന്തപുരത്ത് നടന്നിരുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ലേബര്‍ കമ്മീഷണറും വ്യക്തമാക്കി. ശമ്പള വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വാര്‍ത്തയില്‍ പറയുന്ന അവലോകന സമിതിയും നിലവില്ലെന്നും ലേബര്‍ കമ്മീഷണറും വ്യക്തമാക്കി. മംഗളം പത്രം പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടു. ഇതോടെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയെന്ന് പ്രതീതിയാണ് നഴ്‌സിങ് മേഖയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അഭിനന്ദിച്ച് ആഷിഖ് അബു ഉള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തി.NURSES-2
തിരുവനന്തപുപത്ത് അവലോകന സമിതിയുടെ അവസാന യോഗം വ്യാഴാഴ്ച്ച നടക്കുമെന്നായിരുന്നു മംഗളം അവകാശപ്പെട്ടത്. എന്നാല്‍ ഇല്ലാത്ത അവലോകന സമിതി എങ്ങിനെ യോഗം കൂടുമെന്നാണ് ലേബര്‍ കമ്മീഷര്‍ ചോദിക്കുന്നത്. തെറ്റായ വിവരം വാര്‍ത്തയുടെ വിശ്വാസിയതയ്ക്കുവേണ്ടി ചേര്‍ക്കുകയും ഇല്ലാത്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. ശമ്പളവര്‍ദ്ധനവില്‍ തീരുമാനമായെന്ന വാര്‍ത്ത വിശ്വസിച്ച് ഒരു ജില്ലയിലും ഇനി നഴ്‌സുമാകും ആശുപത്രിയിലെ മറ്റ് ജീവനക്കാരും തെളിവെടുപ്പിനെത്തില്ല എന്നതാണ് ഖേദകരം. ഇത്തരമൊതു അവസ്ഥ സൃഷ്ടിക്കാനും തെളിവെടുപ്പ് നീട്ടികൊണ്ടുപോകാനുമുള്ള ഗൂഢാലോചനയായിരുന്നു മംഗളം വാര്‍ത്ത.

നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവില്‍ കാര്യമായ മാറ്റം നിര്‍ദ്ദേശിച്ച ഡോ ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അട്ടിമറിച്ചതും ഇത്തരം വ്യാജവാര്‍ത്തകളുടെ പിന്‍മ്പലത്തിലായിരുന്നു. ചില നഴ്‌സിങ് നേതാക്കള്‍ പറയുന്നത് രേഖകള്‍ പോലും പരിശോധിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയാക്കുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ യോഗം നടക്കുമെന്നാണ് മംഗളം ലേഖകനോട് ജാസ്മിന്‍ഷാ അറിയിച്ചത് എന്നാല്‍ ഇത്തരമൊരു യോഗം തിരുവനന്തപുരത്ത് നടന്നിരുന്നില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top