അവയവ ദാനത്തിന് തയ്യാര്‍; ആശുപത്രികളുടെ നട്ടെല്ലായ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണം; നടി പാര്‍വതി

കൊച്ചി: താന്‍ അവയവദാനത്തിന് തയാറാണെന്ന് നടി പാര്‍വതി. കൊച്ചി കിംസ് ആശുപത്രിയില്‍ വെള്ളിയാഴ്ച ലോക നഴ്സ് ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നഴ്സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നഴ്സുമാരാണ്. അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ മാനേജുമെന്റുകള്‍ തയാറാവണമെന്നും പാര്‍വതി ആവശ്യപ്പെട്ടു.

നഴ്സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയാറാവണം. അതിനായി സര്‍ക്കാരിനെ സമീപിക്കണമെന്നും നടി പറഞ്ഞു. നഴ്സുമാരുടെ ജീവിത കഥ പറഞ്ഞ ടേക്ക് ഓഫിലെ നായികയെ കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രവര്‍ത്തനത്തില്‍ മികവ് കാട്ടിയ നഴ്സുമാര്‍ക്കുള്ള പുരസ്‌കാരം പാര്‍വതി വിതരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാക്കില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതം വരച്ചു കാട്ടിയ ടേക്ക് ഓഫ് എന്ന സിനിമ വലിയ പ്രശംസയാണ് ഏറ്റുവാങ്ങിയത്. ഇറാക്കിലെ മലയാളി നഴ്സിന്റെ ദുരിതം അഭ്രപാളിയില്‍ ഉജ്ജ്വലമാക്കി പാര്‍വതി വലിയ അഭിന്ദനമാണ് നേടിയത്.

Top