അയര്‍ലണ്ട് വ്യാജ ഐ.ഇ.എല്‍.ടി.എസ് കേസില്‍ പ്രതികള്‍ കുടുങ്ങും; കൂടുതല്‍ നഴ്‌സുമാര്‍ പരാതിയുമായി രംഗത്ത്.

കോട്ടയം: വ്യാജ ഐ.ഇ.എല്‍.ടി.എസ് കേസില്‍ അന്വേഷഷണം ശക്തമായതോടെ പ്രതികള്‍ കുടുങ്ങുമെന്ന് സൂചന. അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്ത് വ്യാജ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടികളാണ് നിരവധി നഴ്‌സുമാരില്‍ നിന്ന് തട്ടിച്ചെടുത്തത്.

അയര്‍ലന്റിലേ പ്രവാസി മലയാളികളായ ഒലിവര്‍ പ്ളേസ്മെന്റ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ഇന്നസെന്റ് കുഴിപ്പള്ളി, സജി പോള്‍, ഒലിവര്‍ പ്ളേസ്മെന്റ് ഏറ്റുമാനൂര്‍ ഉടമ റെജി പ്രോത്താസീസ് എന്നിവര്‍ക്കെതിരെ നേരത്തെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.SAJI INNACENT ANIL REJI -OLIVER NURSING

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്റില്‍ കഴിഞ്ഞ 10വര്‍ഷമായി ഒലിവര്‍ പ്ളേസ്മെന്റ് എന്ന സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തുകയും നേഴ്സുമാരില്‍ നിന്നും 5മുതല്‍ 10 ലക്ഷത്തിലധികവും തുക വാങ്ങിയതായി പരാതിക്കാരന്‍ തെളിവുകള്‍ സഹിതം മൊഴി നല്കിയിരുന്നു. മാത്രമല്ല അയര്‍ലന്റിലേ തൊഴില്‍ ഉടമ ഇവര്‍ക്ക് റിക്രൂട്ട്മെന്റ് ചിലവുകള്‍ എല്ലാം നല്കുന്നുണ്ട്. തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്മെന്റാണ് പണം വാങ്ങി ചെയ്തത്.

ഐ.ഇ.എല്‍.ടി.എസ് വ്യാജമായി സംഘടിപ്പിച്ച് നല്‍കി ഒരു നേഴ്സില്‍ നിന്നും 25-30 ലക്ഷം രൂപ വരെ ഏജന്‍സി വാങ്ങിച്ചു. ഇതിനകം 500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും കേരളത്തിലേ നേഴ്സുമാരാണ് യൂറോപ്പിലേക്ക് പോകാന്‍ ഈ തുക നല്കിയത് എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി

അവസാനം കൊണ്ടുപോയ നേഴ്സുമാര്‍ 3 മാസമായി തൊഴില്‍ ഇല്ലാതെ ഇപ്പോഴും അയര്‍ലന്റില്‍ നരകിക്കുന്ന സംഭവം പുറത്തായതോടെയാണ് സാമ്പത്തിക തട്ടിപ്പും മറ്റും പുറത്താകുന്നത്. ഒന്നാം പ്രതിയായി പരാതിയില്‍ ഉന്നയിക്കുന്ന ഇന്നസന്റ് എന്നയാള്‍ അയര്‍ലന്റില്‍ മെയില്‍ നേഴ്സു കൂടിയാണ് .OLIVER MALE NURSE INNOCENT

പ്രതികള്‍ കള്ള പണം വിദേശ അക്കൗണ്ട് വഴിയും, നേരിട്ടും കേരളത്തിലേക്ക് കടത്തി. റിയല്‍ എസ്റ്റേറ്റ്, തോട്ടം, കെട്ടിടം, റിസോട്ട് ഇന്നീ മേഖലകളില്‍ കള്ളപണം നേരിട്ട് നിക്ഷേപിച്ചു. ഇവരുടെ ആസ്തികള്‍ പരിശോധിച്ചാല്‍ വന്‍ തട്ടിപ്പ് മനസിലാകും. ഇവര്‍ക്കു പുറന്മേ മറ്റ് 4 മലയാളി റിക്രൂട്ട്മെന്റ് ഏജന്റുമാരും വന്‍ തുക വാങ്ങി അയര്‍ലന്റിലേക്ക് നേഴ്സുമാരേ കടത്തില്‍. ഇവരും അയര്‍ലന്റിലാണ്. അതായത് അയര്‍ലന്റിലേ തൊഴില്‍ ഉടമയ്ക്ക് കേരളത്തില്‍ നിന്നും യോഗ്യരായ നേഴ്സുമാരുടെ ബയോഡാറ്റകള്‍ നല്കുന്ന ഏക ജോലി മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത് എന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.

കോടികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വന്‍ ഗൂഡാലോചന നടത്തി.അതിനു ചുക്കാന്‍ പിടിച്ചത് വര്‍ഷങ്ങളായി നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലീമെറിക്കിലെ അനില്‍ ആന്റണിയാണ്.

Top