ഭരണം കിട്ടയതോടെ ഇടുമുന്നണി കാലുമാറി; ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ വീണ്ടും തെരുവിലിറങ്ങുന്നു

തിരുവനന്തപുരം: മലാഖമാര്‍ വീണ്ടും സമരരംഗത്തിറങ്ങുന്നു, നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ അട്ടിമറിയ്ക്കാനുള്ള നീക്കം നടക്കുന്നതിനിടിയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്കെത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശക്തമായ പ്രക്ഷോഭങ്ങളാണ് നഴ്‌സുമാര്‍ നടത്തിയത്. സമരത്തിനൊടുവില്‍ മിനിമം വേജസ് പ്രഖ്യാപിച്ചതല്ലാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോയിട്ടില്ല. ശമ്പള വര്‍ദ്ധനവിനായ് സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപികരിച്ചെങ്കിലും സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ തീരുമാനങ്ങല്‍ അട്ടിമറിയ്ക്കപ്പെട്ടു.unnamed

കേരളത്തിലെ നഴ്‌സുമാരുടെ ജീവിതം ദുസഹമാണെന്നും മാന്യമായ ശമ്പളം കൊടുക്കാന്‍ തയ്യാറാകണമെന്നുമാവശ്യപ്പെട്ട ഡോ ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു. എന്നാല്‍ നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി വിധിയോടെ സ്വകാര്യ ആശുപത്രികള്‍ വെട്ടിലായിരിന്നു. സുപ്രീം കോടതി വിധി നടപ്പാക്കേണ്ട കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നഴ്‌സിങ് സംഘടനകള്‍ ചൂണ്ടാകാട്ടുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 20ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് ഐഎന്‍എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് പറഞ്ഞു. നഴ്‌സുമാര്‍ക്ക് സുപ്രീം കോടതി വിധിയനുസരിച്ചുള്ള വേതന വര്‍ദ്ധനവ് നടപ്പാക്കുക, സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള നിയമം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിനുശേഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നഴ്‌സിങ് സംഘടനകള്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുമുന്നണി പ്രതിപക്ഷത്തായിരിക്കെ നഴ്‌സിങ് സമരങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. സ്വാകാര്യ ആശുപത്രി മുതാലാളിമാരെ സഹായിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം അപഹാസ്യമായ നടപടിയാണെന്നും നഴ്‌സിങ് സംഘടനകള്‍ ചൂണ്ടാകാട്ടുന്നു.

Top