കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലിയില്‍

കോട്ടയം തലയോലപറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയാണ് മരിച്ചത്. കോളേജ് ഹോസ്റ്റലിലുണ്ടായ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇന്ന് രാവിലെയാണ് ജെപിഎച്ച് നഴ്‌സിങ് സ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശ്രീക്കുട്ടി ആത്മഹത്യ ചെയ്ത്. ഹോസ്റ്റലിലെ കുളിമുറിയിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോസ്റ്റലില്‍ ഉണ്ടായ ചില പ്രശ്‌നത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ വാര്‍ഡനും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ യാതൊരു തരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

അസ്വഭാവിക മരണത്തിന് തലയോലപ്പറന്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശ്രീക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top