സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറി: ഒ രാജഗോപാല്‍

തിരുവനന്തപുരം: സഹകരണമേഖലയുടെ സംരക്ഷണത്തിനായി വാദിച്ച് നിയമസഭയില്‍ ഇരുമുന്നണികലും ആവേശത്തോടെ പ്രസംഗിച്ചപ്പോള്‍ എല്ലാവരെയും എതിര്‍ത്ത് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ തന്റെ നിലപാട് വ്യക്തമാക്കി. പ്രതിപക്ഷവും ഭരണപക്ഷവും പി സി ജോര്‍ജ്ജും അടക്കമുള്ളവര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതാണ് കേന്ദ്ര തീരുമാനമെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ബിജെപി സര്‍ക്കാറിന് വേണ്ടി പ്രതിരോധം തീര്‍ക്കുകയായിരുന്നു രാജഗോപാല്‍.

രാജ്യത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും ബിജെപി എംഎല്‍എ സഭയില്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വന്നത്. പക്ഷെ നിര്‍ഭാഗ്യ വശാല്‍ നിലവില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ലക്ഷ്യം നിരവേറ്റാനാവുന്നില്ല. സഹകരണ പ്രശ്നം പരിഹരിക്കാന്‍ സംയുക്ത പ്രമേയം പാസാക്കാന്‍ കൂടിച്ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണത്തെ തടയാനുള്ള ചെറിയ ചികിത്സയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നോട്ട് നിരോധന നടപടി. രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടിന്റെയും ഇടപാട് വര്‍ധിച്ച് വന്നിട്ടുണ്ട്. ഇതിന് ഫലവത്തായ ചികിത്സ അത്യാവശ്യമായി വന്നപ്പോഴാണ് നടപടിയുണ്ടായതെന്നും രാജഗോപാല്‍ പറഞ്ഞു.
എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണെന്ന അഭിപ്രായം ബിജെപിക്കുമില്ല. സഹകരണ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് അത്യാവശ്യമാണ്. എന്നാല്‍ അനധികൃതമായ നിക്ഷേപങ്ങള്‍ പല സഹകരണ ബാങ്കുകളിലും കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇവിടെ നിക്ഷേപിച്ച മാന്യന്മാരായ പലരുടെയും വിവരങ്ങള്‍ പുറത്ത് വരുമെന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമെന്നും രാജഗോപാല്‍ പറഞ്ഞു.

അതസമയം സഭയിലെ മറ്റൊരു ഒറ്റയാനായ പി സി ജോര്‍ജ്ജ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഒന്നയിച്ചത്. നാണംകെട്ട പ്രാഞ്ചിയേട്ടനാണ് നരേന്ദ്ര മോദിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. പാവപ്പെട്ടവന് അഞ്ചു രൂപക്ക് വേണ്ടി ചെല്ലുമ്പോള്‍ അത് കിട്ടാതിരിക്കുക. അദാനിമാരുള്‍പെടുന്ന സമ്പന്നമാര്‍ക്കു വേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി മോദി മാറിയെന്ന് പറയാതിരിക്കാന്‍ വയ്യെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

Top