വാഷിങ്ടണ്‍: ആണവ കടതത്തുകാരും തീവ്രവാദികളും തമ്മിലുള്ള ബന്ധം ലോകം നേരിടുന്ന വന്‍ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിങ്ടണിലെ ആണവസുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച് വൈറ്റ്ഹൗസില്‍ നടന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതോളം രാജ്യങ്ങളാണ് നാലാമത് ആണവ സുരക്ഷാ ഉച്ചകോടിക്കായി എത്തിയിട്ടുള്ളത്.
പതിവ് പോലെ പ്രസംഗവുമായി മോഡി തകര്‍ക്കുകയും ചെയ്തു. ഭീകരവാദമായിരുന്നു വിഷയം. തീവ്രവാദത്തിനെതിരായ നടപടികള്‍ കടുപ്പിച്ചില്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല. തീവ്രവാദികള്‍ ആത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നാല്‍ നമ്മുടെ പ്രതികരണം വളരെ പഴയരീതിയലാണ്. ബ്രസ്സല്‍സ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് കാണിച്ചുതരുന്നത് മോഡി പറഞ്ഞു.
തീവ്രവാദം ആഗോളശ്യംഖലയാണ്. തീവ്രവാദത്തിന്റെ കണ്ണികള്‍ ലോകവ്യാപകമായി പടര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതിനെതിരായ നടപടികള്‍ രാജ്യങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനമില്ല. അവരുടേത് എന്റേത് എന്നിങ്ങനെയുള്ള വിവേചനം തീവ്രവാദ വിഷയത്തില്‍ രാജ്യങ്ങള്‍ ഉപേക്ഷിക്കണം. തീവ്രവാദത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് തീവ്രവാദത്തിന്റേത് എന്നതാണ് ഒന്നാമത്. രണ്ടാമതായി നമ്മള്‍ ഒരിക്കലും മടക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ അല്ല നോക്കേണ്ടത്. മറിച്ച് നഗരത്തില്‍ കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്ന തീവ്രവാദിയെ ആയിരിക്കണം കണ്ടെത്തേണ്ടത്. മൂന്നാമതായി ആണവസാമഗ്രികളുടെ കള്ളക്കടത്തിനെതിരെ രാജ്യങ്ങള്‍ കര്‍ശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും മോഡി ഓര്‍മ്മിപ്പിച്ചു.
വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര േേമാഡി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലത്തെിയത്. പ്രധാനമന്ത്രിയായശേഷം മോഡിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി മോദി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്‌സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു. ആണവസുരക്ഷ സംബന്ധിച്ച് ഇന്ത്യ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള നാഷനല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉച്ചകോടിയില്‍ വിതരണം ചെയ്യുമെന്ന് അന്താരാഷ്ട്ര സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ജോയന്റ് സെക്രട്ടറി അമന്ദീപ് സിങ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് സൗദി അറേബ്യയിലേക്കാകും മോദിയുടെ യാത്ര. മോഡി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് സൗദി അറേബ്യയില്‍ എത്തും. ഒരു വര്‍ഷത്തിനകം മോദി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണിത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും നിക്ഷേപവ്യാപാര സാധ്യതകളും മെച്ചപ്പെടുത്താനുള്ള കേന്ദ്രപദ്ധതികളുടെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ചാണ് മോഡി എത്തുന്നത്.
സൗദിയുടെ സുഹൃദ് രാജ്യങ്ങളുടെ സുഹൃത്ത് എന്നായിരുന്നു അന്ന് സൗദി രാജാവ് മോദിയെ വിശേഷിപ്പിച്ചത്. മോദി സൗദി സന്ദര്‍ശിക്കുമ്പോള്‍ മേഖലയെ സ്പര്‍ശിക്കുന്ന ഒരുപാട് വിഷയങ്ങള്‍ സജീവമായിത്തന്നെ നിലനില്‍ക്കുന്നു. സിറിയ, യെമന്‍, ഐ.എസ്. വിഷയങ്ങള്‍തന്നെ ഇതില്‍ പ്രധാനം. മേഖലയുടെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഇസ്!ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദത്തെ ചെറുക്കാന്‍ സൗദി എല്ലാവരുടെയും സഹകരണവും സഹായവും ആഗ്രഹിക്കുന്നുണ്ട്.
എണ്ണവില കുറഞ്ഞ സാഹചര്യവും ചര്‍ച്ചാവിഷയമാകും. ഇന്ത്യയുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണ നല്‍കുന്നതില്‍ ഒന്നാംസ്ഥാനത്താണ് സൗദി. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് സൗദിയില്‍നിന്നാണ്. അതേസമയം, സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴില്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇതും ചര്‍ച്ചയാകുമെന്നാണ് സൂചന.