
കണ്ണൂര്‍ : പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. നാല് ആണ്‍കുട്ടികളു ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സഫാന്‍ സലിജന്‍ (15), ഒരിജ സലിജിന്‍ (15), മാണിക് ബിനോയ് എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ സഹോരങ്ങളും ഉള്‍പ്പെടുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ പുഴയിലാണ് അപകടമുണ്ടായത്.
പുഴയിലുണ്ടായ അടിയൊഴുക്ക് മനസിലാക്കാടെ നീന്താന്‍ ഇറങ്ങിയതാണ് അപകടത്തില്‍ കലാശിച്ചത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടത്. അവധിക്ക് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടെതെന്നാണ് സൂചന.
വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട നാലു കുട്ടികളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചാമത്തെ കുട്ടിയെ അല്‍പസമയത്തിന് ശേഷമാണ് കണ്ടെത്തിയത്. ഈ കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മരിച്ച കുട്ടികളെല്ലാം ബന്ധുക്കളാണ്. അഞ്ചുകുട്ടികളായിരുന്നു പുഴയില്‍ കുളിക്കാനെത്തിയത്.