തിരുവനന്തപുരത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം :തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാ!ര്‍ഡ് കൗണ്‍സിലര്‍ കെ.ചന്ദ്രന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. 49 വയസ്സായിരുന്നു. ഇന്ന് രാവിലെ വസ്ത്രം തേയ്ക്കുന്നതിനിടെ ഇസ്തിപെട്ടിയില്‍ നിന്നുമാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എസ്.സിമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയും ബിജെപി ജില്ലാ ഭാരാവാഹിയുമാണ്. മൃതദേഹം നഗരസഭ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Top