ആസിഫ് അലി, ഉണ്ണി മുകുന്ദന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘അവരുടെ രാവുകള്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ് കൃഷ്ണന് ആത്മഹത്യ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചനയുണ്ട്. 29 കാരനായ അജയ് വിവാഹിതനല്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടതിനായി കൊല്ലം ഉപാസന ഹോസ്പിറ്റലില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആസിഫ് അലിയും ഉണ്ണി മുകുന്ദനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.