അഹമ്മദാബാദ്: കുഴല്‍ കിണറില്‍ വീണ പെണ്‍കുട്ടി 12 മണിക്കൂറിനു ശേഷം മരണത്തിനു കീഴടങ്ങി. സുരേന്ദ്രനഗര്‍ ജില്ലയിലെ ജുന ഘനശ്യാമഗഢ് ഗ്രാമത്തിലെ ഏഴു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് കുഴല്‍ കിണറില്‍ വീണ് മരിച്ചത്. 500 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രാദേശികസംഘം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ, പുറത്തെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.
ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടി കിണറ്റില്‍ വീണത്. 500 അടി വരെ താഴ്ചയുള്ളതാണ് കുഴല്‍ കിണര്‍. പ്രദേശത്തുള്ള ആരോ ഒരാള്‍ ഭൂഗര്‍ഭജലം എടുക്കുന്നതിനു കുഴിച്ചതായിരുന്നു കുഴല്‍ കിണര്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക