സ്വന്തം ലേഖകൻ
വർക്കല: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. ഇന്ന് രാവിലെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
രണ്ട് വർഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
സ്വാമി പ്രകാശാനന്ദ ദീർഘനാൾ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു.
ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. 1977ൽ ജനറൽ സെക്രട്ടറിയുടെ ചുമതലയും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷന്റെ ചുമതലയും വഹിച്ചു. 1922 ഡിസംബറിലായിരുന്നു ജനനം.
ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.
Tags: Swami Prakasanada