തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തിൽദുരന്തരത്തില്‍ നിന്നും ഇപ്പോഴും കേരളക്കര മുക്തരായിട്ടില്ല. ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പലരേയും ഇനിയും കണ്ടെത്താനുമുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് സര്‍ക്കാരും രംഗത്തുണ്ട്. എന്നാല്‍ കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രകൃതി ദുരന്തത്തെ പോലും രാഷ്ട്രീയവത്ക്കരിച്ച് രംഗത്തെത്തുകയാണ് സൈബര്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍.
ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വീശിയടിച്ചത് ദൈവത്തിന്റെ പ്രതികാരമാണെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അതില്‍ വിഷമമൊന്നുമില്ലെന്നുമാണ് കിച്ചു കണ്ണന്‍ നമോ എന്ന അക്കൗണ്ടില്‍ നിന്നുള്ള ഒരാളുടെ കമന്റ്.
കേരളത്തിലുള്ളവര്‍ ഒരുപാട് പാപം ചെയ്തുകൂട്ടിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരമൊരു ദുരന്തം ആ സംസ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു ഇയാളുടെ പോസ്റ്റ്.