ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില ഗുരുതരം

ഒഡീഷയിലെ ആരോഗ്യമന്ത്രി നബ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ്നഗറിലെ ഗാന്ധി ചൗക്കിൽ നടന്ന ഒരു പരിപാടിക്കിടെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമാണ്.

നബ ദാസ് കാറിൽ നിന്ന് ഇറങ്ങവെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആക്രമണ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങൾ അറിയിക്കുന്നു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
1.7 കിലോ സ്വർണവും 5 കിലോ വെള്ളിയും കൊണ്ട് നിർമിച്ച കലങ്ങൾ രാജ്യത്തെ പ്രശസ്തമായ ശനി ആരാധനാലയങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്രത്തിലേക്ക് ദാസ് സംഭാവന ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top