![](https://dailyindianherald.com/wp-content/uploads/2016/05/thomas.png)
തിരുവനന്തപുരം: ഒടുവില്‍ പതിമൂന്നാം നമ്പര്‍ ധൈര്യപൂര്‍വ്വമെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക് തയ്യാറായി. പതിമൂന്നാം നമ്പറിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കിടെയാണ് ധനമന്ത്രി ടിഎന്‍ തോമസ് ഐസക് പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം ചോദിച്ചു വാങ്ങിയത്. രണ്ട് ദിവസത്തിനകം 13 ാം നമ്പര്‍ കാര്‍ ധനമന്ത്രിയുടെ ഓഫീസില്‍ എത്തും. അശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.ഇതേതുടര്‍ന്നാണ് തോമസ് ഐസക് പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിച്ചത്.
മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയാണ് ഔദ്യോഗിക വാഹനം തെരഞ്ഞെടുത്തത്. പത്തൊന്‍പത് മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. പതിമൂന്നിന് പകരം ഇരുപതാണ് വാഹന നമ്പറായി ഉപയോഗിച്ചത്. മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വസം നിലനില്‍ക്കുന്ന മന്മോഹന് ബംഗ്ലാവും തോമസ് ഐസക്കിനാണ് നല്‍കിയത്. മന്മോഹനില് താമസിക്കുന്നവര്‍ അടുത്ത നിയമസഭ കാണില്ലെന്നും വിശ്വാസവും മന്ത്രിമാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. പുതിയ സര്‍ക്കാരും 13ാം നമ്പര്‍ ഒഴിവാക്കിയത് ഇടതുപക്ഷ അനുഭാവികള്‍ക്കുള്ളിലും കടുത്ത വിമര്‍ശനത്തിനിടയായിക്കിയിരുന്നു. ഇതിനിടയിലാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയക്ക് ആശ്വാസമായി പതിമൂന്നാം നമ്പറിന് ആളായത്.