ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: ഓഫിസ് ജീവനക്കാരിയുമായുള്ള അവിഹിത ബന്ധം സിസിടിവി ക്യാമറയിൽ കുടുങ്ങി, സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഭർത്താവിനെയും കാമുകിയെയും ഓഫിസിൽ കയറി ഭാര്യ മർദിച്ചു.
തിരുവനന്തപുരം നഗരത്തിനു സമീപത്തെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലായിരുന്നു സംഭവം. സ്വന്തമായി കൊറിയർ സ്ഥാപനം നടത്തുന്ന മധ്യവയസ്‌കൻ മറ്റു ജീവനക്കാർ ആരും ഓഫിസിൽ ഇല്ലാതിരുന്ന സമയത്ത് ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, ഇരുവരുടെയും ബന്ധത്തിൽ സംശയം തോന്നിയിരുന്ന സ്ഥാപന ഉടമയുടെ ഭാര്യ ഇവിടെ മറ്റാരും അറിയാതെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയിലൂടെ ഇവർ ഇവരുടെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങൾ കണ്ടു പിടിച്ചു. എന്നാൽ, ആദ്യ ദിവസം ഇവർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ജീവനക്കാരിയായ യുവതി ജോലിയ്ക്കു ശേഷം മടങ്ങിയിരുന്നു.
എന്നാൽ, ഇതിനിടെ ഇവരുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതേ തുടർന്നു ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഭർത്താവ് വീട്ടിലേയ്ക്കു വരാതാകുയായിരുന്നു. തുടർന്നു, ഇവർ വീണ്ടും സിസിടിവി ക്യാമറ സ്ഥാപിച്ചു നടത്തിയ പരിശോധനയിലാണ് ജീവനക്കാരിയും ഭർത്താവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ വീണ്ടും കണ്ടത്. തുടർന്നു ഭാര്യ ഓഫിസിൽ കയറി ഭർത്താവിനെയും കാമുകിയെയും മർദിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് മൂന്നു പേരെയും വിളിച്ചു വരുത്തിയെങ്കിലും ഒത്തു തീർപ്പാക്കിയ ശേഷം മൂന്നു പേരെയും വീട്ടയച്ചു.