മലയാള സിനിമയില്‍ ബാല താരമയെത്തിയ അനിഖ സുരേന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിങ്’. യുവ നടന്‍ മെല്‍വിന്‍ ബാബുവാണ് ചിത്രത്തിലെ നയകന്‍.
ജിനീഷ് കെ. ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓ മൈ ഡാര്‍ലിങ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ വളരെ ചര്‍ച്ചയായിരുന്നു.
എന്നാല്‍, നടിയില്‍ നിന്നും ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ലെന്നുള്ള അഭിപ്രായങ്ങളോട് പ്രതികരിക്കുകയാണ് അനിഖ. ഓ മൈ ഡാര്‍ലിങ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണ്.
അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാകില്ല അതു ചെയ്യണമെന്ന് സംവിധായകന്‍ കഥ പറയുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഈ സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞിരുന്നു. കഥയ്ക്ക് ആവശ്യമുള്ളതുകൊണ്ടാണത്.
എന്നാല്‍, സിനിമയില്‍ അശ്ലീലമില്ലെന്ന സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും അനിഖ പറയുന്നു.