ഓഹരി വിപണി മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍ 27,500ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 8307ലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
1307 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 564 ഓഹരികള്‍ നഷ്ടത്തിലുമാണ്. മികച്ച പ്രവര്‍ത്തനഫലനം പുറത്തുവിട്ടതിനെതുടര്‍ന്ന് കെപിഐടി ടെക്‌നോളജീസ് 13 ശതമാനത്തോളം നേട്ടമുണ്ടാക്കി.
കെയിന്‍ ഇന്ത്യ, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ലുപിന്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. അതേസമയം, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലാണ്.

Top