ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

മുംബൈ: ഓഹരിവിപണിയില്‍ വീണ്ടും മികച്ച കുതിപ്പ്. സെന്‍സെക്‌സ് 516 പോയിന്‍റ് നേട്ടത്തിൽ 26,231 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചത് തന്നെ 323.32 പോയിന്‍റ് നേട്ടത്തോടെയാണ്. ദേശീയ സൂചികയായ നിഫ്റ്റി 157 പോയിന്‍റ് മുന്നേറി 7948 ലാണ് ക്ലോസ് ചെയ്തത്.
ഇന്നലെ സെന്‍സെക്‌സ് 317.72 പോയിന്‍റ് നഷ്ടത്തില്‍ 25714.66ലും നിഫ്റ്റി 88.85 പോയിന്‍റ് നഷ്ടത്തിൽ 7791.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top