ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്‍റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്‍റ് താഴ്ന്നു 8055ലുമത്തെി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.49 രൂപയായി.

ആഗോള വിപണിയില്‍ അടുത്തിടെ നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ ചൈന സ്വന്തം നാണയത്തിന്‍െറ വിനിമയ മൂല്യം കുറച്ചതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. കയറ്റുമതിയിലെ ഗണ്യമായ കുറവും നിര്‍മാണ മേഖലയിലെ തളര്‍ച്ചയും ചൈനയുടെ സാമ്പത്തിക മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിനിമയ മൂല്യം 1.9 ശതമാനം കുറച്ചത്. ഡോളറുമായി മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇതോടെ യുവാന്‍ വീഴുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. എണ്ണ വിപണിയിലും ഇതിന്‍െറ അനുരണനം അനുഭവപ്പെട്ടിരുന്നു. യൂറോയും ജപ്പാന്‍ നാണയമായ യെന്നുമുള്‍പെടെ നാണയങ്ങള്‍ക്ക് മൂല്യം കുറഞ്ഞപ്പോള്‍ യുവാന്‍ ശക്തിപ്പെട്ടത് ആഗോള വിപണിയില്‍ ചൈനയുടെ കുതിപ്പിന് തടസ്സമായിരുന്നു. പലിശ നിരക്ക് പലതവണയായി കുറച്ച് സമ്പദ് വ്യവസ്ഥക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ് നാണയത്തിന്‍െറ മൂല്യം കുറക്കുന്നത്.

Top