മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 19.17 പോയന്റ് നേട്ടത്തില്‍ 27287.66ലും നിഫ്റ്റി 9.95 പോയന്റ് താഴ്ന്ന് 8251.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
വേദാന്ത നാല് ശതമാനം നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.