അബ്ബാസിയ: ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തിയ യുവജന സംഗമം പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. യുവാക്കളിൽ രാജ്യസ്നേഹവും താൽപര്യവും വളർത്തിയെടുക്കാൻ ഇത്തരം യുവജന സംഗമങ്ങൾക്ക് വഴി സാധിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലയിലെ നിർധനരായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കുള്ള ധനസഹായ പദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. യൂത്ത് വിങ് കണ്ണൂർ ജില്ല പ്രസിഡൻറ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ജിതേഷ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു. ലിപിൻ മുഴക്കുന്ന് റിപ്പോർട്ടവതരിപ്പിച്ചു. ഒ.ഐ.സി.സി കുവൈത്ത് പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, യൂത്ത് വിങ് പ്രസിഡൻറ് ജോബിൻ ജോസ്, ചാക്കോ ജോർജ്കുട്ടി, ബിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.