കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തിലെ രുചി വ്യത്യാസം ചൂണ്ടിക്കാട്ടിയ യുവാവിന്റെ ദേഹത്ത് റെസ്റ്റോറന്റ് ജീവനക്കാരൻ തിളച്ച എണ്ണ ഒഴിച്ചു. മുംബൈയിലെ ഉല്ലാസ്നഗറിലെ ചൈനീസ് റെസ്റ്റോറന്റിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിയും വിലയും സംബന്ധിച്ചു തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിലാണ് ജീവനക്കാരൻ എണ്ണ ഒഴിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഭക്ഷണശാലയിലെത്തിയത്. ആദ്യം ഭക്ഷണത്തിന്റെ രുചിയെ ചൊല്ലി ഇയാൾ ജീവനക്കാരുമായി തർക്കിച്ചു. പിന്നീട് ബില്ലിനെചൊല്ലിയും തർക്കമുണ്ടായി. ഇതിനിടെ ജീവനക്കാരൻ യുവാവിന്റെ ശരീരത്തിലേക്കു തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മുഖത്താണ് ഏറെ പൊള്ളലേറ്റിരിക്കുന്നത്. സംഭവത്തിൽ വിത്തൽവാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു റസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ഭക്ഷണത്തിലെ രുചി വ്യത്യാസം ചൂണ്ടിക്കാട്ടിയ യുവാവിന്റെ ദേഹത്ത് ഹോട്ടല്‍ ജീവനക്കാരന് തിളച്ച എണ്ണ ഒഴിച്ചു
Tags: oil attack in hotel