ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. കൊച്ചിയില്‍ പെട്രോളിന് 32 പൈസയാണ് ഇന്ന് കൂടിയത്. 81.19 രൂപയാണ് ലിറ്ററിന് വില. ഡീസലിന് ലിറ്ററിന് 75 രൂപയാണ് വില. കൊച്ചി നഗര പരിധിക്ക് പുറത്ത് പെട്രോള്‍ വില 82 രൂപയുംം ഡീസല്‍ വില 76 രൂപയും കടന്നു. അസംസ്‌കൃത എണ്ണയുടെ വില അഞ്ചു വര്‍ഷം മുന്‍പുളളതിനെക്കാള്‍ മുപ്പത് ശതമാനം കുറവാണ് ഇപ്പോള്‍. നിലവില്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് 5388 രൂപയാണ് ഇന്ത്യ നല്‍കുന്നത്. 2014 ഒക്ടോബറിലും ഇതേ വിലയായിരുന്നു. എന്നാല്‍ അന്നുളളതിനെക്കാല്‍ പത്ത് രൂപ അധികമാണ് പെട്രോള്‍ വില.
അസംസ്‌കൃത എണ്ണക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013-14 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 2000 രൂപ കുറഞ്ഞിട്ടും പെട്രോല്‍ വില കൂടുകയാണ് കമ്പനികള്‍. എണ്ണകമ്പനികള്‍ ലാഭവിഹിതം വര്‍ധിപ്പിച്ചതും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടിയതയുമാണ് എണ്ണ വില ഉയരാനുളള കാരണം.