എണ്ണവിലയിടിവ്: സൗദി പാപ്പരാകുമെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: 2015 മെയ് മാസം എണ്ണവില ബാരലിന് 60 ഡോളര്‍ കടന്ന് ഗള്‍ഫ് അടക്കമുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കു പ്രതീക്ഷ നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനിടെ എണ്ണവില പകുതിയിലേറെ കുറഞ്ഞതുണ് ഇതിനു കരണം. സൗദി അറേബ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ പാപ്പരാകുമെന്ന് രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോര്‍ട്ട്. ഇന്ത്യക്കു ബാധകമായ രാജ്യാന്തരവില ബാരലിന് 44.71 ഡോളറാണ്. വിലയിടിവു തുടരുകയും വായ്പ അടക്കം സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താന്‍ കഴിയാതാകുകയും ചെയ്താല്‍ സൗദി അറേബ്യ, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനപ്പുറം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ബാരലിന് 106 ഡോളര്‍ വില കിട്ടിയാലേ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ സൗദി അറേബ്യയ്ക്ക് വില്‍പന ലാഭകരമാകൂ. വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തെ ഇത് പ്രതികൂലമായി ബാധിക്കും.

Top