കുടിയന്മാര്‍ക്കിടയില്‍ ഓള്‍ഡ് മങ്ക് ഗോള്‍ഡ് മങ്കാണ്. എത്ര കഴിച്ചാലും പിറ്റേദിവസം ഹാങ് ഓവര്‍ ഉണ്ടാക്കാത്ത മദ്യമാണ് ഓള്‍ഡ് മങ്ക്. സൈനികരുടെ ഇടയില്‍ നിന്നാണ് ഓള്‍ഡ് മങ്ക് പ്രശസ്തി നേടുന്നത്. ഹെര്‍ക്കുലീസ് റമ്മായിരുന്നു ഒരു കാലത്ത് സൈനികരുടെ ഇഷ്ടറം. പിന്നീടത് ഓള്‍ഡ് മങ്കായി മാറി. ആദ്യം സൈനികര്‍ക്കിടയില്‍ മാത്രമായിരുന്നു ഓള്‍ഡ് മങ്കെങ്കില്‍ പിന്നീടത് പൊതുജനങ്ങള്‍ക്കും ലഭ്യമായിത്തുഇ. കരീബിയന്‍ ഡാര്‍ക്ക് റമ്മിന്റെ മാതൃകയാണ് ഓള്‍ഡ് മങ്കിനുള്ളത്.
മദ്യരാജാവായിരുന്ന ഓള്‍ഡ് മങ്കിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഒരു കൊല്ലം എട്ടു മില്ല്യന്‍ കുപ്പികള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇന്നതിന്റെ നാലിലൊന്ന് വില്‍പന മാത്രമേയുള്ളൂ. ഇങ്ങനെ പോയാല്‍ ഓള്‍ഡ് മങ്കിന് വംശനാശം സംഭവിക്കും. 2010 വരെ ഓള്‍ഡ് മങ്ക് കേരളത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ കേരളത്തിലെ വില്പന കമ്പനി നിറുത്തി. തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഓള്‍ഡ് മങ്ക് ലഭിക്കുന്നുണ്ടെങ്കിലു ആവശ്യക്കാര്‍ കുറവാണ്. അതേസമയം ഓള്‍ഡ് മങ്കിന്റെ വില്പന നിറുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വ്യത്യസ്ത രൂപങ്ങളിലുള്ള ബോട്ടിലുകളില്‍ ഓള്‍ഡ് മങ്ക് ലഭ്യമായിരുന്നു. നീളം കുറഞ്ഞ വീതി കൂടിയ ബോട്ടിലില്‍ എത്തിയിരുന്ന റമ്മിന്റെ കുപ്പിക്ക് പരമ്പരാഗത രൂപം കൊണ്ടുവരാന്‍ ശ്രമിച്ചതാണ് പാരയായത്. ബക്കാര്‍ഡി അടക്കമുള്ള വിദേശറമ്മുകള്‍ എത്തിത്തുടങ്ങിയതോടെ ഓള്‍ഡ് മങ്കിന്റെ വിപണനം കുറഞ്ഞു. ചിത്രകാരന്മാര്‍, സാഹിത്യകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ മുതലായവര്‍ക്ക് ഓള്‍ഡ് മങ്കിനോട് ഇന്നും പ്രിയമുണ്ട്. കട്ട റമ്മിന്റെ സുഗന്ധം ഇഷ്ടപ്പെടുന്നവരേറെയാണ്.