മനുഷ്യവംശത്തിന്റെ പഴക്കം 3 ലക്ഷം വര്‍ഷങ്ങള്‍ക്കും അപ്പുറം;ഏറ്റവും പഴക്കമുള്ള മനുഷ്യ ഫോസില്‍ കണ്ടെത്തി

മൊറോക്കോ:മനുഷ്യവംശത്തിന്റെ പഴക്കം 3 ലക്ഷം വര്‍ഷങ്ങള്‍ക്കും അപ്പുറം.  മൊറോക്കോയില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളതെന്ന് ശാസ്ത്രജ്ഞര്‍. ഹോമോസാപ്പിയന്‍ ജനുസിലുള്ള ഈ ഫോസില്‍ 3 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്. ഇതുവരെ കാലപ്പഴക്കം നിര്‍ണയിച്ചവയില്‍ ഏറ്റവു പഴക്കമുള്ളതായി രേഖപ്പെടുത്തിയിരുന്നത്. 1,95,000 വര്‍ഷം പഴക്കമുള്ളതായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് മനുഷ്യവംശം രൂപം കൊണ്ടതെന്നാണ് ഈ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.

എത്യോപ്പിയയില്‍ നിന്ന് 2003ല്‍ കണ്ടെത്തിയ ഹോമോസാപ്പിയന്‍ ഫോസിലിന് 1,60,000 വര്‍ഷം വരെ പഴക്കമുണ്ടായിരുന്നു. ഓമോ കിബിഷ് എന്ന സ്ഥലത്തു നിന്ന് പിന്നീട് കണ്ടെത്തിയ ഫോസില്‍ 1,95,000 വര്‍ഷം പഴക്കമുള്ളതായിരുന്നു. ഹോമോസാപ്പിയന്‍ വംശം പരിണമിച്ചത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍.ഹോമോ സാപ്പിയന്‍മാരുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവികള്‍ ചിമ്പാന്‍സികളും ബോണോബോ എന്ന കുരങ്ങുവര്‍ഗ്ഗവുമാണ്. 60 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പൊതു പിതാമഹനില്‍ നിന്ന് പരിണമിച്ചവയാണ് മനുഷ്യരും ഈ കുരങ്ങു വര്‍ഗ്ഗങ്ങളും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യമുഖത്തോട് ഏറെ സാമ്യമുള്ള മുഖമായിരുന്നു ഈ മനുഷ്യവംശത്തിനെന്നാണ് കരുതുന്നത്. തലച്ചോറിന്റെ ഘടനയില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. മനുഷ്യവംശത്തിന്റെ പരിണാമത്തെക്കുറിച്ച് നിലവിലുള്ള ധാരണകളെയെല്ലാം തിരുത്തിയെഴുതുന്നതായിരിക്കും ഈ പുതിയ ഫോസിലിനെക്കുറിച്ചുള്ള പഠനം.

Top