സ്പോട്സ് ഡെസ്ക്
മുംബൈ: റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ബോക്സിംഗ് താരം ശിവ ഥാപ്പ ആകെ സന്തോഷത്തിലാണ്. ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറുടെ പ്രോത്സാഹനമാണ് ഈ 22 കാരന്റെ സന്തോഷത്തിനു പിന്നിൽ. ട്വിറ്ററിലൂടെയാണ് സച്ചിൻ ശിവ ഥാപ്പയ്ക്ക് ആശംസകൾ അറിയിച്ചത്.
ട്വിറ്ററിൽ സച്ചിനുമായി ചാറ്റ് ചെയ്യുകയായിരുന്നു ശിവ ഥാപ്പ. ലോകകപ്പ് ക്രിക്കറ്റ് കളിക്കുമ്പോൾ എങ്ങനെയാണ് സമ്മർദ്ദങ്ങളെയും മറ്റ് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ സച്ചിൻ കഠിനാധ്വാനത്തിലൂടെ റിയോ ഒളിമ്പികിസിൽ സ്വർണ മെഡൽ നേടിയെടുക്കാമെന്ന് ശിവ ഥാപ്പയെ ഉപദേശിച്ചു. സമ്മർദ്ദങ്ങളെക്കുറിച്ചോ, മറ്റ് പ്രശ്നങ്ങളെക്കുറിച്ചോ മത്സര സമയം ചിന്തിക്കാതിരിക്കുക. മത്സരത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കുക. പോസിറ്റീവായി ചിന്തിക്കുക. അപ്പോൾ എല്ലാ സമ്മർദ്ദങ്ങളും പമ്പ കടക്കുമെന്നും സച്ചിൻ പറഞ്ഞു. എല്ലാവരും പിന്തുണച്ച് ഒപ്പമുണ്ടാകം. റിയോ ഒളിമ്പിക്സിൽ നല്ല പ്രകടനം കാഴ്ചവെക്കണമെന്നും സച്ചിൻ ശിവ ഥാപ്പയോട് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ശിവ ഥാപ്പ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.