സ്‌പോട്‌സ് ഡെക്‌സ്
ലണ്ടൻ: ഇംഗ്ലണ്ടിന്റെ വനിതാ ഒളിംപിക്‌സ് താരങ്ങൾ നഗ്‌നരായി പോസ് ചെയ്തു. ഇംഗ്ലണ്ടിന്റെ വനിതാ റഗ്ബി സെവൻസ് ടീമിലെ അംഗങ്ങളാണ് പൂർണ നഗ്‌നരായി ഫേട്ടോയ്ക്ക് പോസ് ചെയ്തത്. വനിതകളുടെ ആരോഗ്യ മാസികയുടെ പുതിയ ലക്കത്തിന് വേണ്ടിയാണ് താരങ്ങൾ പോസ് ചെയ്തത്.
ഒളിംപ്യൻമാരായ ക്ലെയർ അലൻ, ഡാനിയേല വാട്ടർമാൻ, മിഷേല സ്‌റ്റെയിൻഫോർഡ്, ആമി വിൽസൺ ഹാർഡി, ഹീതർ ഫിഷർ എന്നീ താരങ്ങളാണ് നഗ്‌നരായത്. സ്ത്രീകളുടെ ശാരീരിക പ്രശ്‌നങ്ങൾ ആസ്പദമാക്കിയുള്ള ലക്കത്തിന് വേണ്ടിയായിരുന്നു താരങ്ങളുടെ നഗ്‌നചിത്രം പകർത്തിയത്.
തങ്ങൾ ശരീര സംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നതെന്ന താരങ്ങൾ പുതിയ ലക്കത്തിൽ വിശദീകരിക്കുന്നുണ്ട്. താരങ്ങളുടെ അഭിമുഖം ഉൾപ്പെടുന്ന പുതിയ ലക്കം ഉടൻ വിപണിയിൽ ഇറങ്ങും. ലിയ മിഷേലാണ് മാസികയുടെ കവർ ചിത്രത്തിലുള്ളത്. ലിയയും പൂർണ നഗ്‌നയായാണ് പോസ് ചെയ്തിരിക്കുന്നത്.