ഒമിക്രോണ്‍ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തോടെ കോവിഡ് വ്യാപനം അവസാന ഘട്ടത്തിലെത്തിയെന്ന് കരുതരുതെന്നും ജാഗ്രത തുടരണമെന്നും ശാസത്രജ്ഞരുടെ മുന്നറിയിപ്പ്. ഇനിയൊരു വകഭേദമുണ്ടാകില്ലെന്ന് പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. കോവിഡ് ഭീഷണി ഒഴിയുകയാണെന്ന ധാരണയില്‍ മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ അയഞ്ഞു.

ആളുകളും പലയിടത്തും കോവിഡിനെ മറികടന്നെന്ന രീതിയാണ്. എന്നാല്‍, ലോകത്തിന്റെ എല്ലാ ഭാഗവും കോവിഡ് മുക്തമായെങ്കിലെ പ്രതിസന്ധി ഒഴിഞ്ഞെന്ന് വിലയിരുത്താനാകൂവെന്ന് വിദഗ്ധര്‍ പറഞ്ഞു. ഒമിക്രോണിന് ശേഷവും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top