മുംബൈ നഗരം വീണ്ടും കോവിഡ് ഭീതിയിൽ; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് മൂന്ന് ഒമിക്രോൺ കേസുകൾ; കൂടിച്ചേരലുകൾക്ക് വിലക്ക്: ഒമിക്രോൺ ബാധിതർ 17

മുംബൈ: മുംബൈ നഗരം വീണ്ടും കോവിഡ് ആശങ്കയിൽ. ഒരു ദിവസം മൂന്ന് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 17 ആയി. ഇന്ത്യയിൽ ആകെ മുപ്പത്തിരണ്ട് കോവിഡ് രോ​ഗികളാണ് നിലവിലുള്ളത്.

രോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടുകൂടി നഗരത്തിൽ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകൾക്കു പോലീസ് വിലക്ക് ഏർപ്പെടുത്തി. ആളുകൾ പങ്കെടുക്കുന്ന റാലികൾ, പ്രതിഷേധങ്ങൾ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച ഏഴ് ഒമിക്രോൺ കേസുകളാണ് മഹാരാഷ്‌ട്രയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുന്നര വയസുള്ള ഒരു പെൺകുട്ടിയും രോഗം ബാധിച്ചവരുടെ കൂടെയുണ്ട്. ഏഴിൽ മൂന്നു പേർ മുംബൈയിൽ നിന്നുള്ളവരാണ്. 48, 25, 37 പ്രായത്തിലുള്ള ഇവർ ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നയ്‌റോബി എന്നിവിടങ്ങളിൽനിന്നു മടങ്ങി വന്നവരാണ്. ഇതോടെ മുംബൈ നഗരത്തിൽ മാത്രം ഒമിക്രോൺ കേസുകൾ അഞ്ചായി.

ടാൻസാനിയിൽനിന്നു മടങ്ങി വന്ന 48 വയസുള്ള ഒമിക്രോൺ ബാധിതൻ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിലെ താമസക്കാരനാണെന്നതാണ് ആശങ്ക കൂട്ടുന്ന കാര്യം.

Top