കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി; പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ ഹൈക്കമാന്റ്

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച് ചര്‍ച്ച നടത്തി. രാവിലെ 8.45 ഓടെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.

നേതാക്കളായ കെ.ബാബു കെ.സി ജോസഫ്, ബെന്നി ബെഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുമായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഡല്‍ഹിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും ഇന്ന് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വരുമെന്നും പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ തൃപ്തനാണോ എന്ന ചോദ്യത്തിനും ഇന്ന് ലിസ്റ്റ് വരുമെന്ന് മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്. മത്സരിക്കുമോ എന്ന ചോദ്യത്തിനും ലിസ്റ്റ് വരും വന്നതിന് ശേഷം പ്രതികരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കെ.സി. ജോസഫ് (ഇരിക്കൂര്‍), കെ. ബാബു(തൃപ്പൂണിത്തുറ), അടൂര്‍ പ്രകാശ്(കോന്നി), ബെന്നി ബഹ്നാന്‍ (തൃക്കാക്കര), ഡൊമിനിക് പ്രസന്റേഷന്‍(കൊച്ചി) എന്നിവരെ മാറ്റണമെന്ന നിലപാടാണ് ഇത്രയും ദിവസവും സുധീരന്‍ മുന്നോട്ടു വച്ചത്.

ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റിനിര്‍ത്തുകയെന്ന ഫോര്‍മുലയുമായി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഒരാളെയും മാറ്റാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ ആരോപണവിധേയനായ താനും മാറിനില്‍ക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പ്രചാരണരംഗത്ത് സജീവമാകാമെന്നും യു.ഡി.എഫിനെ സുധീരനോ എ.കെ. ആന്റണിയോ നയിക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

Top