ഇനി തെളിവില്ലെന്ന് പറയരുത്; സോളാർ കേസിൽ ഉമ്മൻചാണ്ടി ഒരു കോടി നൽകാൻ വിധി

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: സോളാർ കേസിൽ തനിക്കെതിരെ തെളിവില്ലെന്നു പറഞ്ഞു നടന്നിരുന്നു മു്ൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഉമ്മൻചാണ്ടിയ്ക്കു വീണ്ടും തിരിച്ചടി. ഉമ്മൻചാണ്ടിയും കേസിലെ സഹ പ്രതികളും 1.60 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വ്യവസായി എം.കെ കുരവിളക്ക് 1.60 കോടി നഷ്ടപരിഹാരം നൽകാനാണ് ബംഗളൂർ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സെഷൻസ് കോടതി വിധി. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടി അടക്കം കേസിൽ പ്രതികളായ ആറുപേരും 1.61 കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തുക ആറ് മാസത്തിനം പരാതിക്കാരന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഉമ്മൻചാണ്ടിയും അടുപ്പക്കാരും ചേർന്ന് ദക്ഷിണ കൊറിയയിൽനിന്ന് സോളാർ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ലിയറൻസ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മൻ ചാണ്ടി, ബന്ധു ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെൽജിത്ത്, ബിനു നായർ എന്നിങ്ങനെ ആറു പേർക്കെതിരെയാണ് കേസ്.

Top