തിരുവനന്തപുരം: മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിയെ കുറിച്ചുള്ള വിവരങ്ങള്‍ വിവാരാവകാശ പരിധിയില്‍ നിന്ന് മാറ്റിയ മുഖ്യമന്ത്രിയുടെ ഉത്തരവ് പിന്‍വലിച്ചെന്ന വാദം പച്ചക്കളളം. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ഡിബി ബിനു നല്‍കിയ വിവരാവകാശ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരാവകാശ പരധിയില്‍ മന്ത്രിമാരെ ഒഴിവാക്കിയ സംഭവം വന്‍വിവാദമായതോടെ നടപടി പിന്‍വലിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാല്‍ മുഖ്യമന്ത്രിയുടെ അവകാശ വാദം പച്ചക്കള്ളമായിരുന്നെന്നാണ് ഈ രേഖകള്‍ തെളിയിക്കുന്നത്.
അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടപ്പാക്കിയ നിയമത്തിനെതിരെ കെപിസി അധ്യക്ഷന്‍ വിഎം സുധീരനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കുവയും ചെയ്തു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ ്‌വിജിലന്‍സ് വിഭാഗം മറുപടിയില്‍ പറയുന്നത്.
മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, ഐഎഎസ്/ഐപിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമമനുസരിച്ച് ലഭിക്കില്ല. ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന സാഹചര്യം ഇതോടെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.