കോഴിക്കോട്: ഓണം ബംബര്‍ ഒന്നാം സമ്മാനത്തിനര്‍ഹനായത് കോയമ്പത്തൂര്‍ സ്വദേശി നടരാജന്. കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശിയാണ് നടരാജന്. കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറിലെ സബ്ഏജന്‍സിയില്‍ നിന്നാണ് നടരാജന് ടിക്കറ്റെടുത്തത്. നടരാജന് 10 ടിക്കറ്റുകളെടുത്തതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. നാല് ദിവസം മുമ്പാണ് നടരാജന് ടിക്കറ്റെടുത്തത്.
കോഴിക്കോട് ജില്ലയിലെ ബാവ ലോട്ടറീസില്‍ നിന്ന് വാങ്ങി പാലക്കാട് സബ്ഏജന്‍സിയില്‍ വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് നടരാജന് സമ്മാനമായി ലഭിക്കുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക