ലീഗ് പിന്തുണ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപിക്ക്

കോഴിക്കോട്:നാടകീയതയ്ക്കൊടുവില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. യുഡിഎഫിന്റെ ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് ആര്‍എംപി ഭരണം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നില്ല. ഇതോടെ തന്നെ യുഡിഎഫ് പിന്തുണ ആര്‍എംപിക്ക് കിട്ടുമെന്നത് എല്ലാവരും പ്രതീക്ഷിച്ചു.

നാടകീയമായി കോണ്‍ഗ്രസ്, ജെഡിയു അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍ ഭരണം നേടാനുളള രണ്ട് വോട്ട് മുസ്ലിം ലീഗ് ചെയ്യുകയായിരുന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫായിരുന്നു. നാല് സീറ്റു യുഡിഎഫും നേടിയിരുന്നു. തങ്ങള്‍ ആരോടും പിന്തുണ ചോദിച്ചിട്ടില്ലെന്നും വോട്ട് ചെയ്ത മുസ്ലിം ലീഗുകാരോട് നിങ്ങള്‍ കാര്യങ്ങള്‍ ചോദിക്കൂവെന്നുമാണ് ആര്‍എംപി നേതൃത്വം പറയുന്നത്. എല്‍ഡിഎഫിന് ഇവിടെ ഏഴ് സീറ്റാണുണ്ടായിരുന്നത്. ആര്‍എംപിയ്ക്ക് ആറ് സീറ്റാണ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top