
ക്രൈം ഡെസ്ക്
ന്യൂഡൽഹി: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് ഒന്നേകാൽ കോടി യൂറോയുടെ കള്ളപ്പള്ളം കടത്താൻ ശ്രമിച്ച കേസിൽ രണ്ടു സ്ത്രീകൾ അടക്കം അഞ്ചു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മലദ്വാരം അടക്കമുള്ള സ്വകാര്യ ഭാഗങ്ങളിൽ നോട്ട് ഒളിപ്പിച്ചാണ് സംഘം കടത്താൻ ശ്രമിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണ് ഇപ്പോൽ ഡൽഹിയിൽ കസ്റ്റംസ് അധികൃതർ നടത്തിയിരിക്കുന്നത്. ബാങ്കോങ്ങിലേയ്ക്കു യൂറോ കടത്തുകയായിരുന്ന റിങ്കു (29), രാഹുൽ മാധവൻ (27), ലോവിഷ് കുമാർ (21), രാജ്കപൂർ കൗർ (31), ഷാലു റാണി (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കസ്റ്റംസ് അധികൃതർ പിടികൂടിയത്.
ഡൽഹി വിമാനത്താവളത്തിൽ നിന്നു മലേഷ്യയിലേയ്ക്കു യൂറോ കടത്താനുള്ള ശ്രമമാണ് ഇപ്പോൾ അധികൃതർ പിടികൂടിയിരിക്കുന്നത്. മലേഷ്യയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു യുവാക്കളുടെ സംഘത്തെ രാജ്യാന്തര പണം കള്ളക്കടത്തു സംഘങ്ങളാണ് പണം കടത്താൻ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിമാനത്താവളങ്ങൾ വഴി ഇത്തരത്തിൽ വൻ തോതിൽ കള്ളപ്പണം വിവിധ രാജ്യങ്ങളിലേയ്ക്കു കടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഡൽഹിയിൽ നിന്നു പണം പിടിച്ചെടുത്തത്.
വിമാനത്താവളത്തിലെ സ്കാനിറിൽ നടത്തിയ പരിശോധനയിലാണ് ഈ അഞ്ചു യാത്രക്കാരുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ പണം കണ്ടെത്തിയത്. 1.64 ലക്ഷം രൂപ മൂലമുള്ള യൂറോയാണ് ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്നത്. 1.25 കോടി ഇന്ത്യൻ രൂപയാണ് ഈ പണത്തിന്റെ മൂല്യം.