അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; പോലീസ് വെടിവയ്പ്പില്‍ ഒരു മരണം; സംഘര്‍ഷം പടരുന്നു

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വകലാശാലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് വിലയ സംഘര്‍ഷമായി മാറിയത്. സര്‍വകലാശാല പ്രോക്റ്ററുടെ ഓഫീസിനും രണ്ട് വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീയിട്ടു. സര്‍വലാശാലയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്. സര്‍വകലാശാലാ പ്രോക്ടറുടെ ഓഫീസിന് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തീവച്ചു. കാമ്പസില്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കാമ്പസിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കത്തിച്ചതായാണു റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രിയോടെയാണ് അലിഗഡ് സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതിനിടെയാണ് ഒരു വിദ്യാര്‍ത്ഥി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘര്‍ഷം പൊലീസിന് നിയന്ത്രണ വിധേയമാക്കാനായത്. സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനാല്‍ ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top