സാധാരണക്കാരുടെ ചങ്കത്തടിച്ച് കൊണ്ട് സംസ്ഥാനത്ത് ഉള്ളി വില മൂന്നിരട്ടിയിലധികമായി; കിലോയ്ക്ക് 130 രൂപ

കൊച്ചി: ഉള്ളി വില മൂന്നിരട്ടിയിലധികമായി. ഒരു കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 130ലേക്ക് ഉള്ളി വില കുതിച്ചുയര്‍ന്നു. ഇത് ഉള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി കൂടുതലും എത്തുന്നത്. പൊള്ളാച്ചിയില്‍ത്തന്നെ ചെറിയ ഉള്ളിക്ക് 98 രൂപയും വലിയ ഉള്ളിക്ക് 110 രൂപയുമാണ് വില. ഇത് 110ഉം 130 രൂപയ്ക്കുമാണ് ഇപ്പോള്‍ ചില്ലറ വില്‍ക്കുന്നത്.അതേസമയം ആശ്വാസമാകുന്നത് സവാളവിലയാണ്. കിലോഗ്രാമിന് 13 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയ്ക്ക് പൊതുവിപണിയിലെ വില. കേരളത്തിലേക്ക് പ്രധാനമായും പൂനെയില്‍ നിന്നാണ് സവാളയെത്തുന്നത്. തമിഴ്‌നാട്ടിലെ വരള്‍ച്ചയാണ് ഉള്ളിയുത്പാദനം കുറച്ചത്. ഇപ്പോള്‍ വനമേഖലയിലാണ് കുറച്ചെങ്കിലും ഉത്പാദനം നടക്കുന്നതെങ്കിലും അത് അവിടെ വെച്ച് തന്നെ ലേലത്തില്‍ വിറ്റുപോകും. വരള്‍ച്ച നീണ്ടുപോയാല്‍ വില ഇനിയും കൂടിയേക്കുമെന്ന ആശങ്കയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top