കോഴിക്കോട്: സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ സവാള വില ഇരട്ടിയായി. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. ഉല്‍പാദനം കുറഞ്ഞതാണ് ഉള്ളിവില കത്തിക്കയറാന്‍ കാരണം.
രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയില്‍ താഴെയായിരുന്നു ഒരുകിലോ സവാളയുടെ വില. ഇതാണ് ഒറ്റയടിക്ക് എഴുപത് രൂപ വരെയെത്തിയത്. ചെറിയ ഉള്ളി വിലയാകട്ടെ കിലോയ്ക്ക് നൂറ്റി ഇരുപത് രൂപ വരെയായി. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനം കുറയുന്നതാണ് വില കുത്തനെ കൂടാന്‍ കാരണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: onion-prices