ഓണ്‍ലൈന്‍ തട്ടിപ്പ്: പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് സെക്രട്ടറി പി.ബി ബീയിങ്ങ്‌സിനെതിരേ പരാതി

കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് സിക്രട്ടറി പി.ബി. ബീയിങ്ങ്‌സിനെതിരേ പോലീസില്‍ പരാതി. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തട്ടിയെടുക്കുകയും, ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ട് പണം വാങ്ങി പ്രവാസികളെ വഞ്ചിക്കുകയും ചെയ്തതിനെതിരേയാണ് കേസ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് അയര്‍ലന്റ് പ്രവാസികൂടിയായ ഇയാള്‍ക്കെതിരേ അന്വേഷണം നടത്തനമെന്ന് ആവശ്യപ്പെട്ട് തിരുവല്ല സ്വദേശി ബെന്‍സനാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സ്വന്തം സംഘടനയുടെ ഫേസ്ബുക്ക് ഗ്രൂപ്പും പേജും ഇദ്ദേഹം തട്ടിയെടുക്കുകയും ചെയ്തിരുന്നു. കുടാതെ നിരവധി പണമിടപാടുകളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹിയും കൂട്ടാളിയും കൂടി സംഘടനയുടെ ഒരു ലക്ഷം അംഗങ്ങളുള്ള ഫെയ്‌സ് ബുക്ക് പേജും ഗ്രൂപ്പും സംഘടനക്ക് ഷെയറുള്ള വെബ് സൈറ്റും അടിച്ചു മാറ്റിയതായി പരാതി ഉയര്‍ന്നിരുന്നു.സംഘടനയുടെ ഐ.ടി സംബന്ധമായ കാര്യങ്ങളുടേയും , സോഷ്യല്‍ മീഡിയ കാര്യങ്ങളുടേയും ചുമതല വഹിക്കുകയും ചെയ്ത യൂറോപ്യന്‍ റീജിയന്‍ സെക്രട്ടറിയായി പാലാ സ്വദേശി ബീയിംഗ്‌സാണ് തട്ടിപ്പിന് പിന്നില്‍ എന്ന് കരുതുന്നു.സംഘടനയുടെ ഫേസ് ബുക്ക് പേജ് തട്ടികൊണ്ട് പോയ ശേഷം ഇപ്പോഴും അതിന്റെ പഴയ ഉടമസ്ഥര്‍ക്ക് തിരികെ നല്കിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015ല്‍ കേരളത്തില്‍ വെച്ചു നടന്ന പ്രവാസി മലയാളി ഫെഡറേഷന്റെ സമ്മേളനത്തില്‍ ബീയിങ്ങ്‌സ് പി.ബിയും പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തില്‍ എത്തിയ ബീയിങ്ങ്‌സ് മറ്റ് നേതാക്കളും തമ്മില്‍ കേരളത്തില്‍ വച്ചാണ് വെബ് സൈറ്റ് നിര്‍മ്മാണവും സോഷ്യല്‍ മീഡിയായുമായ ബന്ധപ്പെട്ട് ചാര്‍ജിന്റെ ധാരണ ഉണ്ടാക്കിയത്. സംഘടനയുടെ ഒരു ലക്ഷം ആളുകള്‍ ഉള്ള ഗ്രൂപ്പ് തട്ടിയെടുത്തതിനുശേഷം സംഘടനയുടെ എല്ലാ നേതാക്കളേയും അഡ്മിന്‍ സ്ഥാനത്തുനിന്നും പുറത്താക്കി പ്രതികള്‍ അഡ്മിനായി.സംഘടനയുമായി ചങ്ങാത്തം കൂടി ലക്ഷങ്ങള്‍ അംഗങ്ങങ്ങളുള്ള ഗ്രൂപ്പ് തട്ടിയെടുക്കുകയും വെബ്‌സൈറ്റ് നിര്‍മ്മാണമെന്ന് പറഞ്ഞ് വഞ്ചിക്കുകയുമായിരുന്നു.

കൂടാതെ സംഘടനയുടെ ഷെയറുള്ള വെബ് സൈറ്റും ബേബിയും ബീയിംഗ്‌സ് പി. ബേബി’യും തട്ടി എടുത്ത് സ്വന്തമാക്കി.സ്വന്തമായി നടത്തുന്ന ന്യൂസ് പോര്‍ടലിന്റെ വാര്‍ത്തകള്‍ ഷേര്‍ ചെയാനാണ് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തട്ടിയെടുത്ത ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്.ബ്‌സൈറ്റ് നിര്‍മ്മിച്ച് ഫേസ്ബുക്കുമായി കനക്ട ചെയ്യാന്‍ സൈറ്റുടമയുടെ പ്രൊഫൈല്‍ ഐ.ടിക്കാര്‍ക്ക് നല്കണം എന്ന പഴുത് പറഞ്ഞാണ് ഫെയ്‌സ് ബുക്ക് പേജും ഗ്രൂപ്പും പ്രതികള്‍ തട്ടിയെടുത്തത് .ഇതേ പഴുത് ഉപയോഗിച്ച് പലരില്‍ നിന്നും നൂറുകണക്കിന് ഗ്രൂപ്പുകള്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്.

Top