പന്ത്രണ്ട് കോടി ലോട്ടറി കിട്ടിയ ശ്രീരാജ് ദുബായില്‍ തന്നെ തുടരും; ബിഗ് ടിക്കറ്റില്‍ കോടിപതിയായ തൃശൂര്‍ക്കാരന്‍ സന്തോഷം പങ്കുവയ്ക്കുന്നു

അബുദാബി: പന്ത്രണ്ട് കോടിയുടെ ലോട്ടറി കിട്ടിയ സന്തോഷത്തിലാണ് തൃശ്ശൂര്‍ സ്വദേശിയായ ശ്രീരാജ് കൃഷ്ണന്‍ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഇതിനു മുമ്പൊന്നും പ്രൈസ് അടിച്ചിരുന്നില്ലെന്നും ഇത് അവസാനമാണെന്ന് ഉറപ്പിച്ച് ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തു. ഇത് ഭാഗ്യത്തിലേക്കുള്ള വഴിയായി. അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി യുവാവ് പറയുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞ ദിവസമായിരുന്നു നറുക്കെടുപ്പ്. 33-കാരനായ ശ്രീരാജ് യുഎഇയില്‍ ഷിപ്പിങ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ്. 500 ദിര്‍ഹം വിലയുള്ള 44698 എന്ന നമ്പറിലുള്ള ടിക്കറ്റ് ശ്രീരാജ് ഓണ്‍ലൈനിലൂടെ ഫെബ്രുവരിയിലാണ് വാങ്ങിയത്. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഇതിനു മുമ്പൊന്നും പ്രൈസ് അടിച്ചിരുന്നില്ലെന്നും ഇത് അവസാനമാണെന്ന് ഉറപ്പിച്ച് ഒരിക്കല്‍ കൂടി ടിക്കറ്റ് എടുത്തു. അത് ഭാഗ്യത്തിലേക്കുള്ള വഴിയുമായി. ആദ്യം നാട്ടിലെ ബാങ്കില്‍ നിന്നെടുത്ത ഹൗസിങ് ലോണ്‍ അടച്ച് തീര്‍ക്കണം, പിന്നെ ഭാര്യക്ക് ആവശ്യമുള്ളത് വാങ്ങി നല്‍കണം, സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ശ്രീരാജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ അശ്വതി യുഎഇയില്‍ തന്നെ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ്. ഒമ്പത് വര്‍ഷമായി ശ്രീരാജ് യുഎഇയിലെത്തിയിട്ട്. ശ്രീരാജ് ഓണ്‍ലൈന്‍ വഴി സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നെങ്കിലും ഇതു വരെ ഭാഗ്യദേവത കനിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഇത്തവണ ലോട്ടറിയെടുത്തപ്പോള്‍ ഇത് തന്റെ അവസാന ശ്രമം ആയിരിക്കുമെന്ന് മനസ്സിലുറപ്പിച്ചിരുന്നതായി ശ്രീരാജ് പറയുന്നു. ഭാഗ്യം കൊണ്ടുവന്ന 500 ദിര്‍ഹം വിലയുള്ള 44698 നമ്പര്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ കഴിഞ്ഞ മാസം 28നാണ് എടുത്തത്.

സമ്മാന വിവരമറിയിച്ച് ഫോണ്‍ കോളെത്തിയപ്പോള്‍ ആരോ കളിപ്പിക്കാന്‍ ചെയ്യുന്നതായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍, വെബ്സൈറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പിച്ചു. തുടര്‍ന്ന് ജോലി സ്ഥലത്തായിരുന്ന ഭാര്യ അശ്വതിയെ സന്തോഷവാര്‍ത്ത അറിയിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തന്റെ പേരും നമ്പരും സ്‌ക്രീന്‍ ഷോട്ടെടുത്ത് അയച്ചുകൊടുത്തപ്പോഴാണ് ഭാര്യ വിശ്വസിക്കാന്‍ തയ്യാറായതെന്ന് ശ്രീരാജ് പറയുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അശ്വതി ഒന്‍പത് മാസം മുന്‍പാണ് അബുദാബിയിലെത്തിയത്.

മാസം ആറായിരം ദിര്‍ഹമാണ് ശ്രീരാജിന്റെ ശമ്പളം. ഭീമമായ തുക ലഭിച്ചെങ്കിലും ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. എങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ശ്രീരാജ് പറയുന്നു. തനിക്കു ഭാഗ്യം നേടിത്തന്ന രാജ്യം വിട്ടു പോകണ്ട എന്നാണ്തീരുമാനം. ഉണ്ണികൃഷ്ണന്‍ ആണ് പിതാവ്. മാതാവ്:ശശികല. ശ്രീരേഖ ഏക സഹോദരി. സഹോദരീ ഭര്‍ത്താവ്:അനൂപ്.

Top