മാവില ഓൺലൈനിൽ; വില 541 രൂപ

സ്വന്തം ലേഖകൻ

മുംബൈ: അങ്ങിനെ ഓൺലൈനിൽ മാവില വിൽപ്പനയ്‌ക്കെത്തി. ആർക്കും വേണ്ടാതെ തെരുവിൽ കിടക്കുന്ന മാവിലയ്ക്കു പക്ഷേ, വില അൽപം കൂടും. 7.95 ഡോളർ ( 541 രൂപ). ഷിപ്പിംഗ് സൗജന്യമാണ്. ഓ്ൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണാ്ണ് മാവിലയ്ക്കു വിലയിട്ടിരിക്കുന്നത്.
മാവിലകളുടെ രോഗപ്രതിരോധ ഗുണങ്ങളും ആമസോൺ പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രമേഹം ചെറുക്കും, ശബ്ദം പോവുന്നത് പ്രതിരോധിക്കും, വായിലുണ്ടാവുന്ന കുരുക്കൾ നീക്കം ചെയ്യാം, വയറിളക്കത്തിന് ഉത്തമം, ക്ഷീണമകറ്റാൻ ഉത്തമം എന്നിങ്ങനെയാണ് ഗുണങ്ങൾ പറയുന്നത്.
ഇതിനകം 13 പേർ ഇതു വാങ്ങി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഉണങ്ങിയ ഇലകളാണ് ലഭിച്ചത് എന്നതുപോലുള്ള പരാതികളാണ് റിവ്യൂകളിൽ അധികവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top